photo
പുനലൂർ ശബരിഗിരി സകൂളിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സിറ്റി മാരത്തോൺ 2024 പി.എസ്.സുപാൽ എം.എൽ.എ ഫ്ലാഗ് ഒഫ് ചെയ്യുന്നു.സ്കൂൾ ചെയർമൻ ഡോ.വി.കെ.ജയകുമാർ, ഡയറക്ടർ അരുൺ ദിവാകർ തുടങ്ങിയവർ സമീപം..

പുനലൂർ: പുനലൂർ ശബരിഗിരി സ്കൂളിന്റെ നേതൃത്വത്തിൽ ബാംഗ്ലൂർ സ്പോർട്ടി ഫിറ്റ്ജെന്നിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പുനലൂർ സിറ്റി മാരത്തോണിന് പി.എസ്.സുപാൽ എം.എൽ.എ, സ്കൂൾ ചെയർമാൻ ഡോ.വി.കെ.ജയകുമാർ, പുനലൂർ എസ.ഐ.എൻ.അനീഷ് എന്നിവർ ചേർന്ന് ഫ്ലാഗ് ഒഫ് ചെയ്തു. ടൗൺ ചുറ്റിയ ശേഷം തൊളിക്കോട് സ്കൂളിൽ മാരത്തോൺ സമാപിച്ചപ്പോൾ ചേർന്ന സമ്മേളനം ഡോ.വി.കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു. പുനലൂർ നഗരസഭ വൈസ് ചെയർമാൻ രഞ്ജിത്ത് രാധാകൃഷ്ണൻ, വാർഡ് കൗൺസിലർ അഖില സുധാകരൻ, വേണാട് സഹോദയ പ്രസിഡന്റ് ഡോ.കെ.കെ.ഷാജഹാൻ,ജില്ല അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി ഡോ.ജെ.ജയരാജ്, സ്കൂൾ ഡയറക്ടർ അരുൺദിവാകർ, പ്രിൻസിപ്പൽ എം.ആർ.രശ്മി തുടങ്ങിയവർ സംസാരിച്ചു. വിവിധ കാറ്റഗറികളിലായി നടന്ന മാരത്തോണിൽ 55,000 രൂപയുടെ ക്യാഷ് പ്രൈസും മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനക്കൂപ്പണുകളും വിതരണം ചെയ്തു.