പുനലൂർ: ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി പുനലൂരിലും സമീപ പ്രദേശങ്ങളിലും വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ വർണാഭമായ ശോഭയാത്ര നടന്നു.ബാലഗോകുലം പുനലൂർ നഗരസഭ, കരവാളൂർ, ഇടമൺ, ആര്യങ്കാവ്, ഏരൂർ, അഞ്ചൽ ,വിളക്കുടി,ഇളമ്പൽ തുടങ്ങിയ നിരവധി പ്രദേശങ്ങളിലാണ് ശോഭയാത്ര സംഘടിപ്പിച്ചത്. ഉണ്ണിക്കണ്ണൻമാരുടെയും ഗോപികമാരുടെയുംവേഷം അണിഞ്ഞെത്തിയ കുട്ടികൾ നഗര,ഗ്രാമ വീഥികളിൽ കാണികൾക്ക് കൗതുക കാഴ്ചായി മാറി. നഗരസഭയിലെ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ പുനലൂർ ടി.ബി.ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ശോഭായാത്ര, പോസ്റ്റോഫീസ്,കെ.എസ്.ആർ.ടി.സി ജംഗ്ഷൻ വഴി പുതിയിടത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സമാപിച്ചു.തുടർന്ന് ഉറിയടിയും നടന്നു. കരവാളൂർ പീഠിക ഭഗവതി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ശോഭയാത്ര കരവാളൂർ ജംഗ്ഷൻ ചുറ്റിയ ശേഷം ക്ഷേത്തിൽ സമാപിച്ച ശേഷം ഉറിയടി മഹോത്സവവും നടന്നു. ഇടമണിൽ നടന്ന ശോഭയാത്ര ഇടമൺ റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് സത്രം ജംഗ്ഷൻ , ഇടമൺ ശ്രീ ഷൺമുഖ ക്ഷേത്രവഴി ഇടമൺ - 34 ഗുരുദേവ ക്ഷേത്രത്തിൽ സമാപിച്ചു.