കരുനാഗപ്പള്ളി: നിർമ്മാണ തൊഴിലാളികലുടെ 15 മാസത്തെ പെൻഷൻ കുടിശ്ശിക ഓണത്തിന് മുമ്പ് വിതരണം ചെയ്യണം എന്നാവശ്യപ്പെട്ട് ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) പെൻഷൻ ഫോറം സംസ്ഥാന ചെയർമാൻ ആർ.ദേവരാജൻ മന്ത്രിയ്ക്ക് നിവേദനം നൽകി. പുതുതായി പെൻഷൻ അപേക്ഷ നൽകിയ മുപ്പത്തിഅയ്യായിരത്തോളം തൊഴിലാളികൾക്ക് വരിസംഖ്യ അടച്ച തുകയും പെൻഷനും ലഭിക്കാനുണ്ട്. മരണാനന്തര ആനുകൂല്യം, ചികിത്സാ ആനുകൂല്യം, വിവാഹധനസഹായം, പ്രവസ ആനുകൂല്യം, വിദ്യാഭ്യാസ സ്കോളർഷിപ്പ് ഉൾപ്പെടെയുളള ആനുകൂല്യങ്ങൾ രണ്ടു വർഷം കൊണ്ട് നൽകുന്നില്ല. 45000 ഓളം തൊഴിലാളികളാണ് ഈ ആനുകൂല്യങ്ങൾക്കുവേണ്ടി അപേക്ഷ നൽകി കാത്തിരിക്കുന്നത് ക്ഷേമനിധിയിൽ നിന്ന് സർക്കാർ വായ്പയായി എടുത്തിട്ടുള്ള 550 കോടി രൂപ തിരിച്ചു നൽകി പ്രശ്‌നത്തിന് പരിഹാരം കാണണം. പെൻഷനും ആനുകൂല്യങ്ങളും ഉടൻ നൽകിയില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ആർ.ദേവരാജൻ മുന്നറിയിപ്പ് നൽകി.