കരുനാഗപ്പള്ളി : ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ നടന്നു. സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.തോമസ് അൽഫോൺസ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.സാജൻ മാത്യൂസ് നേത്രദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ദേവ് കിരൺ നേത്രദാന സമ്മതപത്രം സ്വീകരിച്ചു. ഡോ.ജി.സുപ്രഭ വിഷയാവതരണം നടത്തി. നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ.പി.മീന, ഡോ.ലിഷ ജെ.ദാസ്, ഡോ.പ്രീതി എ.സലാം, ജില്ലാ മാസ് മീഡിയ ഓഫീസർ ദിലീപ് ഖാൻ, ഡോ.രമ്യ, ബി .ആർ .ഷാജി എന്നിവർ സംസാരിച്ചു. പക്ഷാചരണത്തോടനുബന്ധിച്ച് നഴ്സിംഗ് വിദ്യാർത്ഥികൾ നടത്തിയ റാലി, ഫ്ലാഷ് മോബ്, സൗജന്യ നേത്ര പരിശോധന ക്യാമ്പ് എന്നിവയും സംഘടിപ്പിച്ചു.