photo
നീലകണ്ഠ തീർത്ഥപാദാശ്രമത്തിൽ നടന്ന ചടങ്ങിൽ കുളത്തൂർ ആശ്രമ മഠാധിപതി സ്വാമി ചിദാനന്ദപുരി സംസാരിക്കുന്നു.

കരുനാഗപ്പള്ളി: നീലകണ്ഠ തീർത്ഥപാദാശ്രമത്തിൽ പുതുതായി പണികഴിപ്പിച്ച ഋഷിമണ്ഡപ സമർപ്പണവും ശില്പങ്ങളുടെ അനാച്ഛാദനവും നടന്നു. ചട്ടമ്പി സ്വാമി, നീലകണ്ഠ തീർത്ഥപാദ സ്വാമി, ശ്രീനാരായണഗുരു എന്നിവരുടെ കൃഷ്ണശിലയിൽ നിർമ്മിച്ച ശില്പമാണ് സ്ഥാപിച്ചത്. കുളത്തൂർ ആശ്രമ മഠാധിപതി സ്വാമി ചിദാനന്ദപുരി ഋഷിമണ്ഡപ സമർപ്പണവും ശില്പങ്ങളുടെ അനാച്ഛാദനവും നടത്തി. പ്രജ്ഞാനാനന്ദ തീർത്ഥപാദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. നീലകണ്ഠ തീർത്ഥപാദ സ്വാമി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിൽ പന്മന ആശ്രമം ജനറൽ സെക്രട്ടറി എ.ആർ.ഗിരീഷ്​കുമാർ, വിദ്യാധിരാജ ഇന്റർനാഷണൽ ജനറൽ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണൻ, തിരുവനന്തപുരം ചട്ടമ്പിസ്വാമി ആർക്കൈവ് ആർ. രാമൻനായർ, എസ്.എൻ.ഡി.പി യോഗം പുന്നക്കുളം ശാഖ എക്‌​സിക്യുട്ടീവ് അംഗം രാജഗോപാൽ, മൂവാറ്റുപുഴ വാളാനിക്കാട്ട് പ്രൊഫ.വി.എൻ.വിജയൻ, ബി.ഗോപിനാഥൻപിള്ള, എം.പ്രസന്നകുമാർ, വി.രവികുമാർ ചേരിയിൽ എന്നിവർ സംസാരിച്ചു.