pooooooooooooooo
പരവൂർ യു.ഐ.ടി കോളേജിന്റെ നേതൃത്വത്തിൽ പരവൂർ ഗ്രന്ഥപ്പുര ബുക്‌സ് ആൻഡ് പബ്ലിക്കേഷൻസിന്റ സഹകരണത്തോടെ ആരംഭി​ച്ച പുസ്തകോത്സവം പരവൂർ നഗരസഭാദ്ധ്യക്ഷ പി. ശ്രീജ ഉദ്ഘാടനം ചെയ്യുന്നു


പരവൂർ: പരവൂർ യു.ഐ.ടി കോളേജിന്റെ നേതൃത്വത്തിൽ പരവൂർ ഗ്രന്ഥപ്പുര ബുക്‌സ് ആൻഡ് പബ്ലിക്കേഷൻസിന്റ സഹകരണത്തോടെ പുസ്തകോത്സവത്തിന് തുടക്കം കുറിച്ചു. പരവൂർ നഗരസഭാദ്ധ്യക്ഷ പി. ശ്രീജ ഉദ്ഘാടനം നി​ർവഹി​ച്ചു. വാർഡ് കൗൺസിലർ ടി.സി. രാജു അദ്ധ്യക്ഷത വഹി​ച്ചു. മലയാള ഐക്യവേദി പ്രസിഡന്റ് സുനിത മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി. അംബിക ആദ്യ വിൽപ്പന നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ സുവിദ്യ, പി.ടി.എ വൈസ് പ്രസിഡന്റ് അജിത കുമാരി, ജനറൽ കൺവീനർ മടന്തകോട് രാധാകൃഷ്ണൻ, ബി.എ വിഭാഗം മേധാവി എ. സൗപർണിക, ബി.ബി.എ വിഭാഗം മേധാവി മുഹമ്മദ് അൻഷാദ്, വിദ്യാർത്ഥി പ്രതിനിധി അമൽകേശ് എന്നിവർ സംസാരി​ച്ചു. പുസ്തകോത്സവം 30ന് സമാപി​ക്കും.