ocr
ഓച്ചിറ ഗ്രാമപഞ്ചായത്തിലെ പകൽവീടിന്റെ പ്രവർത്തനോദ്ഘാടനം പരബ്രഹ്മ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഡയറക്ടർ ഡോ. സുരേഷ് നിർവഹിക്കുന്നു

ഓച്ചിറ: ഓച്ചിറ ഗ്രാമപഞ്ചായത്ത് പകൽവീടിന്റെ പ്രവർത്തനോദ്ഘാടനം പരബ്രഹ്മ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഡയറക്ടർ ഡോ.സുരേഷ് നിർവഹിച്ചു. ഓച്ചിറ പഞ്ചായത്തിലെ 60 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് പകൽ സമയങ്ങളിൽ വിനോദത്തിനും വിജ്ഞാനത്തിനും ഉതകുന്ന രീതിയിൽ ആധുനിക സൗകര്യങ്ങളോടെയാണ് പകൽവീട് ഒരുക്കിയിരിക്കുന്നത്. ആയുർവേദ, അലോപ്പതി, ഹോമിയോ ഡോക്ടർമാരുടെ സേവനവും മുതിർന്ന പൗരന്മാർക്ക് വേണ്ടി ഭക്ഷണവും കെയർ ടെക്കറുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ. കൃഷ്ണകുമാർ, ലത്തീഫബീബി, ആർ. ഡി പത്മകുമാർ, മിനി പൊന്നൻ, ഗീതാ രാജു, ഇന്ദുലേഖ, രാജേഷ്, മാളു സതീഷ്, അഭിലാഷ് കുമാർ, സുചേത, സിറാജുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു