കൊട്ടിയം: ഉമയനല്ലൂർ ചെറുപുഷ്പം ഹൈസ്കൂളിൽ വിവിധ ഹൗസുകളുടെ ഉദ്ഘാടനവും ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ചൈൽഡ് പ്രൊട്ടക്ടീവ് സംസ്ഥാന വനിതാ ചെയർപേഴ്സൺ അനിത സുനിൽ ഉദ്ഘാടനം നിർവഹിച്ചു. പ്രഥമാദ്ധ്യാപിക ജ്യോതി ആന്റണി അദ്ധ്യക്ഷയായി. ലഹരിക്കെതിരെയുള്ള ബോധവത്കരണവും സമ്മാനദാനവും എസ്.പി.സി കൊല്ലം സബ് ഡിവിഷണൽ അസിസ്റ്റന്റ് നോഡൽ ഓഫീസർ വൈ. സാബു നിർവഹിച്ചു. എഡ്യുക്കേഷണൽ കൗൺസിലർ സിസ്റ്റർ വിൻസി മുഖ്യാതിഥിയായി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ടെസ്സി പൊന്നപ്പൻ, സ്റ്റാഫ് സെക്രട്ടറി ബീന ജിപ്സൻ, ഋതുല, റീന, ഹെഡ് ഗേൾ ദിയ ഫാത്തിമ, സ്കൂൾ ഹെഡ് ബോയ് സൈദലി എന്നിവർ സംസാരിച്ചു.