pothumaramath-
മാരാരിത്തോട്ടം - പ്ലാവിള ജംഗ്ഷൻ റോഡ് സഞ്ചാരയോഗ്യമാക്കണമന്നാവശ്യപ്പെട്ട് തൊടിയൂർ, കല്ലേലിഭാഗം കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി പൊതുമരാമത്ത് വിഭാഗം അസി.എൻജിനീയറെ ഉപരോധിക്കുന്നു

തൊടിയൂർ: തൊടിയൂർ പഞ്ചായത്തിലെ മാരാരിത്തോട്ടം - പ്ലാവിള ജംഗ്ഷൻ റോഡ് സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കല്ലേലിഭാഗം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് വിഭാഗം കരുനാഗപ്പള്ളി അസിസ്റ്റന്റ് എൻജിനീയറെ ഉപരോധിച്ചു. ഉപരോധ സമരം കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എയുടെ കാലം മുതൽ തകർന്നു കിടക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് സ്ഥലം എം.എൽ.എ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും പ്രശ്നം പരിഹരിച്ചില്ലെന്ന് തൊടിയൂർ രാമചന്ദ്രൻ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ.സുന്ദരേശൻ അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.കെ.എ.ജവാദ്, തൊടിയൂർ മണ്ഡലം പ്രസിഡന്റ് അഡ്വ.സി.ഒ.കണ്ണൻ, സോമൻ പിള്ള,ശ്രീജി, ബിജു കൽപ്പകം, എസ്.കെ.അനിൽ, ബാബു ജോർജ്

സാജൻ, ചുളൂർ ഷാനി, ടി.ഇന്ദ്രൻ, റജീന റിയാസ്, സീനാ ബഷീർ ,അഷ്റഫ് വിളയിൽ, എം.എം.അൻസാരി, മോഹൻദാസ്, ഉണ്ണിപിള്ള, കാർത്തികേയൻ, അജയൻ കൈതപ്പുഴ, സുനിൽ കാട്ടൂർ തെക്കതിൽ, സുനിൽ പുത്തൻകുളങ്ങര തുടങ്ങിയവർ നേതൃത്വം നൽകി.