നെടുമൺകാവ് : ഒന്നുകിൽ റോഡിലേക്ക് തിങ്ങി വളർന്ന കുറ്റിക്കാട്, അല്ലെങ്കിൽ ആളെ വീഴ്ത്തുന്ന കുഴി അതുമല്ലെങ്കിൽ പൈപ്പ് പൊട്ടി വെള്ള പാച്ചിൽ. കരീപ്രയിലെ ഒട്ടുമിക്ക റോഡുകളുടെയും സ്ഥിതിയാണിത്.
നടമേൽ നിന്ന് കരീപ്ര വാക്കനാട് വഴി നെടുമൺകാവിലേക്ക് എത്തുന്ന സംസ്ഥാന പാതയിൽ തന്നെ മിക്ക സ്ഥലങ്ങളിലും പാത കവരുന്ന കുറ്റിക്കാടാണ്. വാക്കനാട് ഹൈസ്കൂൾ ജംഗ്ഷൻ കൊമ്പൻ മുക്ക് ഭാഗങ്ങളിൽ യാത്രക്കാർ വലിയ ബുദ്ധിമുട്ടനുഭവിക്കുകയാണ്. നെടുമൺകാവ് കുടിക്കോട് ആറു മുറിക്കട റോഡിലും വാക്കനാട് ഇടയ്ക്കിടം നെല്ലിമുക്ക് റോഡിലും കുഴിമതിക്കാട് ആറു മുറിക്കട റോഡിലും ഇതേ സ്ഥിതിയുണ്ട്. ഇതിനൊപ്പം റോഡുകളുടെ തകർച്ചയും പരിഹാരമില്ലാതെ തുടരുകയാണ്. ഇടയ്ക്കിടത്ത് നിന്ന് ആശാൻമുക്ക് വഴി പിണറ്റിൻമൂട്ടിൽ എത്തുന്ന റോഡിൽ വലിയ കുഴികൾ നിറഞ്ഞിട്ട് നാളുകളായി. ഇവിടെ കനാൽ പാലം ഇടയ്ക്കിടം ചന്തമുക്ക് മേഖല എന്നിവിടങ്ങളിലെ വെള്ളക്കെട്ടുകളിൽ നാട്ടുകാർ പരാതി പറഞ്ഞ് മടുത്തു.
നടമേൽ- കല്ലാർ റോഡിൽ സാഹസിക യാത്ര
നടമേൽ- കല്ലാർ റോഡിന്റെ അവസ്ഥയാണ് പരമ ദയനീയം. ടാറ് കണികാണാൻ കിട്ടില്ല. ഈ റോഡിന്റെ മിക്കഭാഗങ്ങളിലും. ഇളകിയ മെറ്റൽ നിരന്നു കിടക്കുന്ന റോഡിലൂടെയുള്ള യാത്ര ഇരുചക്ര വാഹന യാത്രികർക്ക് സാഹസികാനുഭവമാണ്.
ശാശ്വത പരിഹാരമില്ല
ഇടയ്ക്കിടം കരീപ്ര വാക്കനാട് മേഖലകളിലാണ് പൈപ്പ് പൊട്ടി വെള്ളം ചോരുന്നത് പതിവായിരിക്കുന്നത്. ഇടയ്ക്കിടം കടയ്ക്കോട് റോഡിൽ പലയിടത്തും റോഡിന് മദ്ധ്യഭാഗത്താണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. ഇടയ്ക്കിടം ജംഗ്ഷനിലും എൽ.പി. സ്കൂളിന് സമീപത്തും നിരവധി തവണ അറ്റകുറ്റ പണികൾ നടത്തിയെങ്കിലും ശാശ്വത പരിഹാരം കണ്ടിട്ടില്ല.
കുടിവെള്ളം പാഴാകുന്നു