photo
വൈ.എം. സി.എ കെട്ടിടത്തിന്റെ പ്രനേശനത്തോട് അനുബന്ധിച്ചുള്ള സമ്മേളനത്തിന്റെ ഉദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: നഗരസഭയുടെ പരിധിയിൽ അയണിവേലിക്കുളങ്ങരയിൽ പ്രവർത്തനം ആരംഭിച്ച വൈ.എം.സി.എ കെട്ടിടത്തിന്റെ ഉദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. കൊല്ലക സെന്റ് തോമസ് മാർത്തോമ്മ ചർച്ച് വികാരി റവ.ഫാ.ശാമുവേൽ അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങിൽ വൈ.എം.സി.എ പ്രസിഡന്റ് വി.ജി.ജോൺ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.തപ്പാൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വൈ.എം.സി.എ പുറത്തിറക്കിയ സപ്ലിമെന്റിന്റെ ആദ്യ കോപ്പി നഗരസഭാ ചെയർമാൻ കോട്ടയിൽ രാജുവിന് വൈ.എം.സി.എ ദേശീയ മുൻ പ്രസിഡന്റ് ലെബി ഫിലിപ്പ് മാത്യു നൽകി പ്രകാശനം ചെയ്തു. കുളക്കട രാജു, റവ.ഫാ.തോമസ് ജോൺ, കോഴിക്കോട് മാർത്തോമ്മ ചർച്ച് വികാരി റവ. ഫാ.തോമസ് കോശി, വിസന്റ് ജോൺ, കേരള ഖാദി ബോർഡ് സെക്രട്ടറി കെ.എ.രതീഷ്, നഗരസഭാ കൗൺസിലർമാരായ സുഷാ അക്സ്, ബീന ജോൺസൺ, ബിന്ദു അനിൽ, വനിതാ ഫോറം ചെയർ പേഴ്സൺ പി.ഗീവർഗ്ഗീസ് തുടങ്ങിയവർ സംസാരിച്ചു. വൈ.എം.സി.എ സെക്രട്ടറി വർഗ്ഗീസ് മാത്യു കണ്ണാടിയിൽ സ്വാഗതവും ട്രഷറർ പി.ഗീവർഗ്ഗീസ് നന്ദിയും പറഞ്ഞു.