അഞ്ചൽ : സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയുടെ തിരുനാളും എട്ടുനോമ്പാചാരണവും കന്യാമറിയത്തിന്റെ ജനനപെരുനാളും സെപ്തംബർ 1 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ നടക്കും. എല്ലാ ദിവസവും വൈകിട്ട് 4.30ന് ജപമാലയും സന്ധ്യാപ്രാർത്ഥനയും നവനാൾ പ്രാർത്ഥനയും കുർബാനയും നടക്കും. 1ന് വൈകിട്ട് കുർബാനയ്ക്ക് പത്തനംതിട്ട രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ.സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകും.

2ന് വൈകിട്ട് നടക്കുന്ന സമൂഹബലിക്ക് ഡോ.മാത്യു ചാർത്താകുഴിയിൽ, ഫാ.ജോൺസൺ പുതുപ്പറമ്പിൽ, ഫാ.ജിനോയ് മാത്യു ചരുവിളയിൽ, ഫാ.ടൈറ്റസ് മൈലമൂട്ടിൽ, ഫാ.വർഗ്ഗീസ് മലയിൽ എന്നിവർ നേതൃത്വം നൽകും. 3ന് വൈകിട്ട് നടക്കുന്ന കുർബാനയ്ക്ക് റവ.ഫാ.റൊമാൻസ് ആന്റണി നേതൃത്വം നൽകും. 4ന് നടക്കുന്ന കുർബാനയ്ക്ക് കൊട്ടാരക്കര വൈദിക ജില്ലാ വികാരി ഗീവർഗ്ഗീസ് നെടിയത്തും 5ന് റവ.ഫാ.ജോസഫ് നാൽപ്പതാംകളവും 6ന് ബിഷപ്പ് ഡോ.ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്തയും നേതൃത്വം നൽകും. 7ന് രാവിലെ 9.30ന് മരിയൻ തീർത്ഥാടന സമ്മേളനം തിരുവനന്തപുരം മേജർ അതിഭദ്രാസന വികാരി ജനറൽ 8ന് വൈകിട്ട് നടക്കുന്ന സമൂഹബലിക്ക് അഞ്ചൽ വൈദിക ജില്ലയിലെ വൈദികരായ ഫാ.അലക്‌​സ് കളപ്പില,ഫാ. മാത്യു ചരിവുകാലായിൽ,ഫാ.ജിനോയ് മാത്യു ചരുവിളയിൽ, ഫാ.ഷോജി വെച്ചൂർക്കരോട്ട്, ഫാ.ഗീവർഗ്ഗീസ് മണിപ്പറമ്പിൽ, ഫാ.ജോഷ്വാ കൊച്ചുവിളയിൽ തുടങ്ങിയവർ നേതൃത്വം നൽകും. സമാപന ദിവസമായ 9ന് രാവിലെ 9 ന് മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയുടെ കാർമ്മികത്വത്തിൽ തിരുനാൾ വി.കുർബാന നടക്കും. പെരുന്നാൾ പരിപാടികൾക്ക് വികാരി ഫാ. ബോവസ് മാത്യു, ട്രസ്റ്റി ഡോ.കെ.വി.തോമസ് കുട്ടി, സെക്രട്ടറിമാരായ മനോജ് എബ്രഹാം, ജോർജ്ജ് പി.ജോസഫ് എന്നിവർ നേതൃത്വം നൽകും. പെരുന്നാളിന് മുന്നോടിയായി 31ന് വൈകിട്ട് വിളംബര ജാഥ നടക്കും. വയനാട് പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ ഒഴിവാക്കും.