photo
നിർമ്മാണം പൂർത്തീകരിച്ച ദേശീയപാതയിൽ പുത്തൻതെരുവിന് വടക്കുവശത്തുണ്ടായ അപകടക്കുഴി ഉടൻ മൂടണമെന്നാവശ്യപ്പെട്ട് കെ.എസ് പുരം പൗരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ പ്രതിഷേധം

കരുനാഗപ്പള്ളി : ദേശീയപാതയുടെ നിർമ്മാണം പൂർത്തീകരിച്ച ഭാഗത്തുണ്ടായ കുഴിയിൽ വാഹനങ്ങൾ വീണ് അപകടം പതിവാകുന്നതിൽ പ്രതിഷേധിച്ച് കെ.എസ് പുരം പൗരസമിതിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം നടത്തി. നിർമ്മാണം പൂർത്തീകരിച്ച പുത്തൻതെരുവിന് വടക്കുവശം അൽ സയ്യിദ് സ്കൂളിന് മുൻവശം എന്നിവിടങ്ങളിലാണ് കുഴികൾ രൂപപ്പെട്ടത്. കുഴി ഉണ്ടായി മാസങ്ങൾ കഴിഞ്ഞിട്ടും ദേശീയപാതാ അധികാരികൾ നടപടി സ്വീകരിച്ചില്ല. അതിനാലാണ് കെ.എസ് പുരം പൗരസമിതിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം നടത്തിയത്. പൗര സമിതി പ്രസിഡന്റ് കെ.എസ് പുരം സുധീർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ സത്താർ വാക്കത്തറയിൽ, മുനീർ നീലികുളം, നിയാസ് പുത്തൻതെരുവ്, ചന്ദ്രൻ ബാബു തുടങ്ങിവർ നേതൃത്വം നൽകി.