geetha-
ഡി. ഗീതാകൃഷ്ണൻ സംസ്ഥാന പ്രസിഡന്റ്

കൊല്ലം: സമൂഹ്യ തിന്മകൾക്കും വിവേചനങ്ങൾക്കുമെതിരെ ജനാഭിപ്രായം രൂപീകരിക്കാനും നിയമ സഹായം നൽകാനും കലാ സാഹിത്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഊന്നൽ നൽകാനുമായി​ 'ജനാഭിപ്രായവേദി' എന്ന പേരിൽ കൊല്ലം കേന്ദ്രമാക്കി സംഘടന രൂപീകരിച്ചു. മുഖത്തല ജി.അയ്യപ്പൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ കേരള എൻ.ജി.ഒ അസോസിയേഷൻ ഹാളിൽ കൂടിയ യോഗത്തിൽ സംസ്ഥാന ഭാരവാഹികളായി ഡി. ഗീതാകൃഷ്ണൻ (പ്രസിഡന്റ്), അഡ്വ. കുളമട ഉണ്ണി (ജനറൽ സെക്രട്ടറി), അഡ്വ. ടി​.പി. ജേക്കബ്, പുന്തലത്താഴം ചന്ദ്രബോസ് (വൈസ് പ്രസിഡന്റുമാർ), പെരിനാട് വി.എസ്. പ്രസാദ്, ആർ. വിക്രമൻപിള്ള (ജോയിന്റ് സെക്രട്ടറിമാർ) ഡോ. ആർ. രാജി (ട്രഷറർ) സലീമാ അഹമ്മദ് (വനിതാ വിഭാഗം പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു. അഡ്വ. ഒറ്റൂർ ബിജു, അഡ്വ, ജോസ് പയസ്, അഡ്വ. എം. നൗഷീദാ ബിന്ദു, രഞ്ജിത്ത് കലുങ്കുംമുഖം, കെ. പ്രദീപ് കുമാർ, ആറ്റൂർ ശരത്ചന്ദ്രൻ, മണി കെ.ചെന്താപ്പൂര്, പി. പ്രതാപസേനൻപിള്ള, ജി. സജീവൻ, ആർ. രാധാകൃഷ്ണപിള്ള, ആർ. വിജയകുമാർ, ആർ.എസ്. ഉണ്ണിക്കണ്ണൻ, വി​.എൻ. ഗായത്രി എന്നിവർ സംസാരി​ച്ചു.