phoyo
കരോട്ട് മുക്കിന് സമീരം ദേശീയപാതക്ക് കിഴക്ക് വശം കെട്ടിനിൽക്കുന്ന മലിനജലം.

കരുനാഗപ്പള്ളി: കരോട്ട്മുക്ക് മുതൽ തെക്കോട്ട് ദേശീയപാതയുടെ കിഴക്ക് വശം കെട്ടിക്കിടക്കുന്ന മലിനം ജലം ഒഴുക്കിവിടാൻ നഗരസഭാ അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ. ഈ ഭാഗത്തു കൂടി കടന്ന് പോകുന്ന ഓടവഴിയാണ് വെള്ളെ ഒഴുകി പള്ളിക്കലാറിൽ പതിക്കുന്നത്. ഓട നികന്നതോടെ ഇതു വഴിയുള്ള വെള്ളമൊഴുക്ക് നിലച്ചു. ഇപ്പോൾ വെള്ളം ഇവിടങ്ങളിൽ കെട്ടിനിന്ന് കൂത്താടികളും കൊതുകുകളും പെരുകുന്നതാണ് നാട്ടുകാർക്ക് വിനയാകുന്നത്.

പരിഹാരം വേണം

ഓട നികന്നതോടെ മഴ വെള്ളം ഇവിടെ നിന്നു തന്നെ വറ്റണം. മലിന ജലം കെട്ടി നിൽക്കുന്നതിന്റെ വശത്താണ് ആയൂർവേദ ആശുപത്രിയും കണ്ണാശുപത്രിയും ഉള്ളത്. നിരവധി രോഗികളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. കിടപ്പ് രോഗികളും ഉണ്ട്. സന്ധ്യ മയങ്ങുന്നതോടെ കൊതുകുകൾ പറന്നെത്തും. കെട്ടിക്കിടക്കുന്ന വെള്ളം വെട്ടി വിട്ടാൽ പ്രശ്നത്തിന് പരിഹാരമാകും.