ശാസ്താംകോട്ട: പി.എം പോഷൺ പദ്ധതി പ്രകാരം ഇഞ്ചക്കാട് എൽ.പി.എസിൽ അടുക്കള പച്ചക്കറിത്തോട്ടം നിർമ്മിച്ചു. ഇഞ്ചക്കാട് പബ്ലിക് ലൈബ്രറിയും ഇഞ്ചക്കാട് ഗവ.എൽ.പി എസും സംയുക്തമായി ചേർന്നാണ് സ്കൂളിൽ അടുക്കള പച്ചക്കറിത്തോട്ടം നിർമ്മിച്ചത്. അടുക്കള പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം നൂൺമീൽ ഓഫീസർ മനു വി.കുറുപ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സജികുമാർ മുഖ്യപ്രഭാഷണം നടത്തി. ഇഞ്ചക്കാട് പബ്ലിക് ലൈബ്രറി സെക്രട്ടറി ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. പ്രധാന അദ്ധ്യാപിക എൻ.ഷീബ , ലൈബ്രറി പ്രസിഡന്റ് വിജയൻ പിള്ള, സീനിയർ അസിസ്റ്റന്റ് സീമ എന്നിവർ സംസാരിച്ചു. എസ്.എം.പി ചെയർമാൻ സുരേഷ്കുമാർ അദ്ധ്യക്ഷനായി. കാർഷിക ക്ലബ് കൺവീനർ റജിലാ ബീഗം നന്ദി പറഞ്ഞു.

പരിപടിയിൽ വെച്ച് കുട്ടികൾ തയാറാക്കിയ കാർഷിക പതിപ്പ് കതിർ പ്രകാശനം ചെയ്തു. വീട്ടിൽ നല്ല നിലയിൽ കൃഷിത്തോട്ടം തയാറാക്കിയ രക്ഷകർത്താവ് ജാസ്മിൻ നിസാറിനെ അനുമോദിച്ചു.