പുനലൂർ: പുനലൂർ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ പ്രവർത്തിച്ച് വന്ന പുനലർ ടൗൺ പ്രസ് ക്ലബ് സമീപത്തെ രാംരാജ് ജംഗ്ഷനിലെ എ.ജെ.കെ ബിൽഡിംഗിലേക്ക് മാറ്റി പുനർ പ്രവർത്തനം ആരംഭിച്ചു. ക്ലബ് പ്രസിഡന്റ് എൻ.എസ്.സന്തോഷ്കുമാർ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് അനിൽ പന്തപ്ലാവ് ,സെക്രട്ടറി ഇടമൺ ബാഹുലേയൻ, ജോയിന്റ് സെക്രട്ടറി എസ്.എൻ.രാജേഷ്, ട്രഷറർ ബി.പ്രമോദ് കുമാർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടി.രഞ്ജുലാൽ, ഷാഹുൽഹമീദ്,കുഞ്ഞുമോൻ കോട്ടവട്ടം, സുനിൽകുമാർ,മനോജ് വന്മള, രജിത്ത് രാജൻ തുടങ്ങിയവർ സംസാരിച്ചു.