photo
'സമഗ്ര കൊട്ടാരക്കര' പദ്ധതിയുടെ കൊട്ടാരക്കര നഗരസഭാതല ശില്പശാല മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര : കൊട്ടാരക്കര നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള 'സമഗ്ര കൊട്ടാരക്കര' പദ്ധതിയുടെ കൊട്ടാരക്കര മുനിസിപ്പൽ, കുളക്കട പഞ്ചായത്ത് തല ശില്പശാലകൾ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കരയിൽ മുനിസിപ്പൽ ചെയർമാൻ എസ്.ആർ. രമേശ് അദ്ധ്യക്ഷനായി. വൈസ് ചെയർ പേഴ്‌സൻ വനജ രാജീവ് സ്വാഗതം പറഞ്ഞു. പി.കെ. ജോൺസൻ, സി.മുകേഷ്, ജേക്കബ് വർഗീസ് വടക്കടത്ത്, കെ.ഉണ്ണിക്കൃഷ്ണമേനോൻ, ജി. സുഷമ്മ, ഭൂവിനിയോഗ ബോർഡ് ഡെപ്യുട്ടി ഡയറക്ടർ സജീവ് കുമാർ, കില ഡയറക്ടർ ഡോ.വിനോദ്, മുൻസിപ്പൽ സെക്രട്ടറി ടി.വി. പ്രദീപ് എന്നിവർ സംസാരിച്ചു. കുളക്കടയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കടുക്കാല അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.ബി.ബീന സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രഞ്ജിത്, ജില്ലാ പഞ്ചായത്തംഗം ആർ. രശ്മി, എ. അജി, എൻ. മോഹനൻ, കോട്ടയ്ക്കൽ രാജപ്പൻ, ടി.മഞ്ജു, ജെ. ജയകുമാർ, പി.ടി. ഇന്ദു കുമാർ, സാലി റെജി, ടി. ഗീത സെക്രട്ടറി സുജിത് കുമാർ എന്നിവർ സംസാരിച്ചു.