t
ഇരവിപുരം സർവീസ് സഹകരണ ബാങ്ക് കേരള കാഷ്യു ഡവലപ്മെന്റ് കോർപ്പറേഷനുമായി സഹകരിച്ച് ബാങ്ക് അങ്കണത്തിൽ ആരംഭിച്ച കശുഅണ്ടിപ്പരിപ്പ് വിപണന കേന്ദ്രം, ബാങ്ക് പ്രസിഡന്റ് വാളത്തുംഗൽ രാജഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഇരവിപുരം സർവീസ് സഹകരണ ബാങ്ക് കേരള കാഷ്യു ഡവലപ്മെന്റ് കോർപ്പറേഷനുമായി സഹകരിച്ച് ബാങ്ക് അങ്കണത്തിൽ ആരംഭിച്ച കശുഅണ്ടിപ്പരിപ്പ് വിപണന കേന്ദ്രം, ബാങ്ക് പ്രസിഡന്റ് വാളത്തുംഗൽ രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ജി.ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. കാഷ്യു ഡവലപ്പ്മെന്റ് കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗം സജി ഡി.ആനന്ദ് ആദ്യവില്പന നിർവഹിച്ചു. ഇരവിപുരം വനിത സഹകരണ ബാങ്ക് പ്രസിഡന്റ് പൊന്നമ്മ മഹേശൻ ആദ്യ വില്പന സ്വീകരിച്ചു. പ്രമുഖ സഹകാരി എ.ജി. ശ്രീകുമാർ, ബാങ്ക് ഭരണസമിതി അംഗങ്ങളായ വി.പി. മോഹൻ കുമാർ, എ. കമറുദ്ദീൻ, കെ. രാധാകൃഷ്ണൻ, എസ്. കണ്ണൻ, എം.ആർ. അഭിനന്ദ്, കെ. ബാബു ദീജാ, മേഴ്സി, ബാങ്ക് സെക്രട്ടറി ഐ. റാണിചന്ദ്ര, ബാങ്ക് ജീവനക്കാർ, സഹകാരികൾ എന്നിവർ പങ്കെടുത്തു. കേരള കാഷ്യുവിന്റെ എല്ലാ വിഭവങ്ങളും വിലക്കുറവിൽ സ്റ്റാളിൽ ലഭിക്കുമെന്നും വില്പനയുടെ തോത് മനസിലാക്കി സ്ഥിരം വിപണനകേന്ദ്രം ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്നും വാളത്തുംഗൽ രാജഗോപാൽ പറഞ്ഞു.