കൊല്ലം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച പേരൂർ സ്വദേശി ശ്യാംകുമാർ പിടിയിൽ. പ്രതി നേരത്തെ മൂന്നു തവണ മുഖത്തലയിലെ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് മൂന്ന് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും വായ്പ എടുക്കാൻ എത്തിയതോടെ ജീവനക്കാർക്ക് സംശയമായി. തുടർന്ന് നടത്തിയ പരിശോധനയിൽ ആഭരണങ്ങൾ മുക്കുപണ്ടം ആണെന്ന് വ്യക്തമായി. ഇതോടെ നേരത്തെ പണയം വെച്ച ആഭരണങ്ങൾ പരിശോധിച്ചപ്പോൾ അതും മുക്കുപണ്ടമായിരുന്നു. തുടർന്ന് കൊട്ടിയം പൊലീസിൽ പരാതി നൽകുകയായിരുന്നു