കുന്നിക്കോട് : ഇളമ്പൽ ക്ഷേത്രക്കുളത്തിന് പുതിയമുഖം. ഏറെക്കാലമായി കൽക്കെട്ടുകൾ ഇടിഞ്ഞും കുറ്റിക്കാടുകൾ വളർന്നും മാലിന്യങ്ങൾ നിറഞ്ഞും തീർത്തും തകർച്ചയിലായിരുന്നു. വേനൽക്കാലത്തും അല്ലാത്തപ്പോഴും നാടിന് പ്രയോജനപ്പെട്ടിരുന്ന കുളത്തിന്റെ ദുരിതാവസ്ഥ പരിഹരിക്കാൻ നാട്ടുകാർ ഏറെ പരിശ്രമം നടത്തിയതുമാണ്.ജില്ലാ പഞ്ചായത്തിൽ നിന്ന് അനുവദിച്ച 11 ലക്ഷം രൂപ ഉപയോഗിച്ചാണ് അരയേക്കർ വിസ്തൃതിയുള്ള കുളത്തിന് ശാപമോക്ഷമൊരുക്കിയത്. ജില്ലാ പഞ്ചായത്തംഗം അനന്ദു പിള്ളയാണ് ഇക്കാര്യത്തിൽ മുൻകൈയെടുത്തത്.
.
നാടിന് സമർപ്പിച്ചു
നവീകരിച്ച ക്ഷേത്രക്കുളം ജില്ലാ പഞ്ചായത്തംഗം അനന്ദു പിള്ള ഉദ്ഘാടനം ചെയ്തു. പി.എസ്.മുരളി അദ്ധ്യക്ഷനായി. ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വിജയൻ, സൗമ്യ ഫിലിപ്പ്, സി.വിഷ്ണു, കെ.ശശിക്കുട്ടൻ, റെജീന തോമസ്, ആശ ബിജു, എസ്.സുരേന്ദ്രൻ, സി.എ.അനില, രാജ് കൃഷ്ണൻ, മധുര ദേവദാസ്, സി.പി.അനില എന്നിവർ സംസാരിച്ചു.