photo
മഹാത്മാ അയ്യന്‍കാളിയുടെ 161-ാമത് ജന്മദിനാഘോഷ സമ്മേളനം സി.ആര്‍.മഹേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: കേരളാ പുലയർ മഹാസഭ കരുനാഗപ്പള്ളി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ മഹാത്മാ അയ്യങ്കാളിയുടെ 161​ാമത് ജന്മദിനാഘോഷം നടത്തി. യൂണിയൻ പ്രസിഡന്റ് ശശിമണപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബി.സദാശിവൻ മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡുകൾ മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജുവും ബി.ജെ.പി ദക്ഷിണമേഖലാ അദ്ധ്യക്ഷൻ മാലുമേൽ സുരേഷ് ചികിത്സാ സഹായവും വിതരണം ചെയ്തു. കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം ശാന്തമ്മ യശോധരൻ മുതിർന്ന ശാഖാ അംഗങ്ങളെ ആദരിച്ചു. കെ.പി.എം.എസ് ജില്ലാ ട്രഷറർ കെ.ജി.ശിവാനന്ദൻ ജന്മദിനസന്ദേശം നൽകി. എസ്.സി എസ്.ടി സംയുക്തസമിതി ജില്ലാ സെക്രട്ടറി പുഷ്പാംഗദൻ, കെ.പി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി യശോധരൻ വെള്ളായണിപ്പാടം, സുരേന്ദ്രൻ അനന്താലയം, രാജൻ, അനിൽകുമാർ പുന്നക്കുളം, ഓച്ചിറ കൃഷ്ണൻകുട്ടി, ഇന്ദിര, സതീഷ്, ചന്ദ്രദാസ്, രാധാമണി, ബാബു, അനിൽകുമാർ പണിയ്ക്കർകടവ്, അരുൺ മണപ്പള്ളി, യശോദരാജൻ എന്നിവർ സംസാരിച്ചു. യൂണിയൻസെക്രട്ടറി മാധവൻകുട്ടി ചന്ദ്രിമ സ്വാഗതവും യൂണിയൻ കമ്മിറ്റി അസി.സെക്രട്ടറി അശോകൻ നന്ദിയും പറഞ്ഞു.

അയ്യങ്കാളി സാംസ്‌കാരിക മഹാസഭയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ജയന്തിആഘോഷിച്ചു. സംസ്ഥാന പ്രസിഡന്റ് തൊടിയൂർ കുട്ടപ്പൻ, ജിപിൻബാബു, പെരുന്തഴബാബു, ചെല്ലപ്പൻ, രാഘവൻ തുടങ്ങിയവർ സംസാരിച്ചു.