ഓയൂർ : കേരള പുലയർ മഹാസഭ നെടുവേലി 1047 -ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ചെറിയ വെളിനല്ലൂരിൽ മഹാത്മ അയ്യങ്കാളിയുടെ 161-ാം ജയന്തി ആഘോഷം നടന്നു. മഹാത്മ അയ്യങ്കാളി സ്മാരക മന്ദിരത്തിൽ ശാഖാ പ്രസിഡന്റ് ബൈജു ചെറിയ വെളിനല്ലൂർ പതാക ഉയർത്തി. സുഭാഷ് കുമാർ ,സോമൻ , രഞ്ജു , പ്രസാദ്, ഷീജ സജീവ്, അജിതകുമാരി , ശ്രീമതി, ജൂലി, അനീഷ്യസജീവ് എന്നിവർ സംസാരിച്ചു.