തൊടിയൂർ :ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി.കെ.ടി.എഫ്) തൊടിയൂർ, കല്ലേലിഭാഗം മണ്ഡലം കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തിൽ അയ്യങ്കാളി ജയന്തി ആഘോഷിച്ചു. ഇടക്കുളങ്ങര മാമൂട് ജംഗ്ഷനിലെ മഹാത്മാ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. തൊടിയൂർ ഗ്രാമപഞ്ചായത്ത് അംഗം ടി.ഇന്ദ്രൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സന്തോഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. കരുനാഗപ്പള്ളി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയും ഡി.കെ.ടി.എഫ് തൊടിയൂർ മണ്ഡലം പ്രസിഡന്റുമായ എ.സുനിൽകുമാർ,ദളിത് കോൺഗ്രസ് നേതാവ് താരാഭവനം ശശി, ബ്ലോക്ക് ഭാരവാഹിയായ തൊടിയൂർ കുട്ടപ്പൻ, പെൻഷണേഴ്സ് അസോസിയേഷൻ നേതാവ് കുമാരൻ മാധവം, സുദർശനൻ കല്ലേലിഭാഗം,തൊടിയൂർ സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ മിനി മോൾ, കോൺഗ്രസ് നേതാക്കളായ കുറുങ്ങാട്ട് നിസാർ, കാര്യാടിരാജൻ, കല്ലേലിഭാഗം ബാനർജി, രമണൻ,രഞ്ജിത്ത്, മഹിള കോൺഗ്രസ് മണ്ഡലം ഭാരവാഹി രമ്യ, സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.