പുത്തൂർ: മദ്യപിച്ചെത്തിയ യുവാവ് ചായക്കട അടിച്ച് തകർത്തു. പുത്തൂർ ആലയ്ക്കൽ കാഷ്യു ഫാക്ടറിക്ക് സമീപം ചായക്കട നടത്തുന്ന ചെറുമങ്ങാട് സ്വദേശി ദേവദാസിന്റെ ചായക്കടയാണ് അടിച്ച് തകർത്തത്. മദ്യപിച്ചെത്തിയ ചെറുമങ്ങാട് കടുത്താനത്ത് വീട്ടിൽ അജി കടയിൽ കയറി പലഹാരം അവിശ്യപ്പെട്ടെങ്കിലും രൂപ ഇല്ലാതതിനാൽ കടയുടമ പലഹാരം നൽകിയില്ല. ഇതിൽ ക്ഷുഭിതനായ അയാൾ കടയിലെ അലമാരി തല്ലിതകർക്കുകയായിരുന്നു. വിവരം തിരക്കുവാൻ ചെന്ന മാദ്ധ്യമപ്രവർത്തകരെ അജിയുടെ ജ്യേഷ്ഠൻ കൈയ്യേറ്റം ചെയ്യുവാൻ ശ്രമിച്ചതായും പരാതിയുണ്ട്. പുത്തൂർ പൊലീസ് കേസെടുത്തു.