patathjanam-
പട്ടത്താനം ദിവ്യ നഗർ റസിഡൻസ് അസോസിയേഷൻ കൂട്ടാായ്മയിൽ മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ് സംസാരിക്കുന്നു

കൊല്ലം: പട്ടത്താനം ദിവ്യ നഗർ റസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ, അസോസിയേഷനിലെ അംഗങ്ങളുടെ കൂട്ടായ്മയും സൈബർ സെക്യൂരിറ്റി സംബന്ധമായ വിഷയങ്ങളിലെ ബോധവത്കരണവും നടത്തി. കേരള പൊലീസ് ക്രൈം സെല്ലിലെ സൈബർ സെക്യൂരിറ്റി വിദഗ്ദ്ധനും എത്തിക്കൽ ഹാക്കറുമായ ശ്യാം കുമാർ ക്ളാസെടുത്തു. അസോസിയേഷൻ രക്ഷാധികാരികളായ മുൻ ഡി.ജി.പി ഡോ അലക്സാണ്ടർ ജേക്കബ്, മുൻ ഡി.എച്ച്.എസ് ഡോ. ജോൺ സക്കറിയ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി. വിവിധതരം ബാങ്കിംഗ്, മാർക്കറ്റിംഗ്, ഓൺലൈൻ തട്ടിപ്പുകളെയും അവ ഒഴിവാക്കാവുന്ന മാർഗങ്ങളെയും കുറിച്ച് വിശദമായ ചർച്ച നടന്നു. പട്ടത്താനം ക്രൗൺ ബേക്കറി കോമ്പൗണ്ടിലുള്ള കോൺഫറൻസ് ഹാളിൽ നടന്ന മീറ്റിംഗിൽ അസോസിയേഷൻ പ്രസിഡന്റ്‌ ഡോ. സേതുനാഥ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. അഞ്ജു ജയകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഡോ. ലിൻഡ പയസ്‌ നന്ദിയും പറഞ്ഞു.