കൊല്ലം: സാംസ്‌കാരിക കേരളത്തിലെ രാഷ്ട്രീയ മാലിന്യമാണ് എം. മുകേഷ് എം.എൽ.എയെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു. അഭിനേത്രിയുടെയും വനിതാ കാസ്റ്റിംഗ് ഡയറക്ടറുടെയും വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുകേഷ് എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ആന്ദവല്ലീശ്വരത്തുള്ള എം.എൽ.എ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. യു.ഡി.എഫ് കൊല്ലം നിയോജക മണ്ഡലം ചെയർമാൻ പി.ആർ. പ്രതാപചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ബിന്ദുകൃഷ്ണ, എ.കെ. ഹഫീസ്, സൂരജ്‌രവി, ആർ. സുനിൽ, സുൾഫിക്കർ സലാം, കൈപ്പുഴ റാം മോഹൻ, എം.എസ്. ഗോപകുമാർ, നയാസ് മുഹമ്മദ്, കൃഷ്ണവേണി ശർമ്മ, ഫെബ സുദർശൻ, ഹാഷിം, ടി.കെ. സുൽഫി, അജിത് കുരീപ്പുഴ, ഡി. ഗീതാകൃഷ്ണൻ, പ്രാക്കുളം സുരേഷ് എന്നിവർ സംസാരിച്ചു.