കൊട്ടാരക്കര: കോട്ടാത്തല പണയിൽ- പാറയിൽമുക്ക് റോഡ് നവീകരണത്തിന് 3.50 കോടി രൂപ അനുവദിച്ചതിന് സാങ്കേതിക അനുമതിയായി. ടെണ്ടർ നടപടികൾ ഉടൻ തുടങ്ങും. ഓണം കഴിഞ്ഞാലുടൻ നിർമ്മാണ ജോലികൾ തുടങ്ങും. തദ്ദേശഭരണ വകുപ്പ് എൻജിനീയറിംഗ് വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം മന്ത്രി കെ.എൻ.ബാലഗോപാൽ ഇടപെട്ടാണ് തുക അനുവദിച്ചത്. നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന പാതകളിലൊന്നാണ് പണയിൽ- പാറയിൽമുക്ക് റോഡ്. ഏറെക്കാലമായി റോഡ് തീർത്തും തകർച്ചയിലാണ്.
3.50 കോടി അനുവദിച്ചു
സർവത്ര ദുരിതം
കൊട്ടാരക്കര- പുത്തൂർ റോഡിൽ നിന്ന് പണയിൽ ജംഗ്ഷനിലിറങ്ങിയാൽ റോഡിന്റെ ദുരിതാവസ്ഥയ്ക്ക് തുടക്കമായി. സ്കൂളിന് സമീപംവരെ തീർത്തും കുണ്ടും കുഴിയുമാണ്. കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നു. കുറവൻചിറ ജംഗ്ഷൻ മുതൽ തലയണിവിള ജംഗ്ഷൻ വരെ റോഡിന് കുഴപ്പമില്ല. മൂർത്തിക്കാവ്- മനക്കരക്കാവ് റോഡിന്റെ ഭാഗമായതിനാൽ ഇത്രയും ഭാഗം നേരത്തെ നവീകരിച്ചിരുന്നു. എന്നാൽ തലയണിവിള ജംഗ്ഷൻ മുതൽ തേവലപ്പുറം പാറയിൽ ജംഗ്ഷൻവരെ തീർത്തും റോഡ് തകർന്നു.