മയ്യനാട്: കൂട്ടിക്കട ആയിരംതെങ്ങ് സരസ്വതി സദനിൽ ലക്ഷ്മണൻപിള്ള (89) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ചെല്ലമ്മ. മക്കൾ: എൽ. ഷാജി, എൽ. മിനി, എൽ.ഷാബു (ദുബായ്). മരുമക്കൾ: ജി. പ്രഹ്ലാദൻ നായർ (റിട്ട. ലിഗ്‌നേറ്റ് കോർപ്പറേഷൻ, നെയ് വേലി), ജി.ആർ. മായ (കെ.എസ്.എഫ്.ഇ), ആർ.ബീന. കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്ന ലക്ഷ്മണൻ പിള്ള സി.കേശവൻ അന്ത്യവിശ്രമം കൊള്ളുന്ന ആയിരംതെങ്ങ് 18 -ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് പദവിയിൽ 25 വർഷമായി പ്രവർത്തിക്കുന്നു. ബൂത്ത് പ്രസിഡന്റ്, മണ്ഡലം സെക്രട്ടറി, കർഷക കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് വൈസ് പ്രസിഡന്റ്, താഴത്തുചേരി എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, കിളിത്തട്ടുകളി മത്സരം ടീം ക്യാപ്ടൻ, നെടുംകുതിരയെടുപ്പ് ടീം ക്യാപ്ടൻ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. 2011 ൽ മയ്യനാട് ഗ്രാമ പഞ്ചായത്ത് മികച്ച പരമ്പരാഗത കർഷകനുള്ള പുരസ്‌കാരം നൽകി ആദരിച്ചു.