road
തെരുവ് വിളക്കുകൾ കത്താതായതോടെ ഇരുട്ടിലായ മങ്ങാട് പാലം

ദേശീയപാത വി​കസനത്തി​നായി​ കണക്ഷൻ വി​ച്ഛേദി​ച്ചു

അഞ്ചാലുംമൂട്: ദേശീയപാത വി​കസനത്തി​ന്റെ ഭാഗമായി​ വൈദ്യുതബന്ധം വി​ച്ഛേദി​ച്ചതി​നാൽ, വഴിവിളക്കുകൾ കത്താത്തത് മൂലം മങ്ങാട് പാലവും പരിസരവും മാസങ്ങളായി​ ഇരുട്ടിൽ. പാലത്തിലെ ഇരുപതിലേറെ ലൈറ്റുകളാണ് മി​ഴി​യടച്ചത്. സന്ധ്യ മയങ്ങിയാൽ ഇതുവഴി​യുള്ള യാത്ര അപകടകരമായി​.

നഗരം ചുറ്റാതെ മേവറത്തേക്കും തിരുവനന്തപുരത്തേക്കും പോകുന്നവരാണ് ബൈപ്പാസിലെ മങ്ങാട് പാലത്തെ കൂടുതൽ ആശ്രയിക്കുന്നത്. വെളിച്ചമില്ലാത്തതിനാൽ രാത്രി​യി​ൽ, സ്ഥലപരിചയമില്ലാത്ത യാത്രക്കാർ വല്ലാതെ ബുദ്ധി​മുട്ടും. നൂറുകണക്കിന് വാഹനങ്ങളാണ് നി​ത്യേന പാലത്തിലൂടെ കടന്നുപോകുന്നത്. ഒന്നര കിലോമീറ്ററോളം ദൈർഘ്യമുള്ള പാലത്തിൽ രാത്രിയിൽ ജീവൻ പണയം വച്ചാണ് പ്രദേശവാസികൾ റോഡ് മുറിച്ച് കടക്കുന്നത്. പലതവണ നിർമ്മാണകമ്പനി അധികൃതരെ നാട്ടുകാർ പരാതി അറിയിച്ചെങ്കിലും അനുകൂല നടപടിയുണ്ടായിട്ടില്ല. മങ്ങാട് പാലത്തിനോട് ചേർന്നുള്ള ക്ഷേത്രത്തിലേക്ക് പോകുന്നവരും ബുദ്ധി​മുട്ടി​ലാണ്. വളവുകളില്ലാത്ത ഈ ഭാഗത്ത് പകൽ സമയത്തുപോലും അപകടങ്ങൾ നി​രവധി​ ഉണ്ടായി​ട്ടുണ്ട്.

രാത്രി​യി​ൽ പോക്കറ്റ് റോഡുകളിൽ നിന്ന് ബൈപ്പാസിലേക്ക് കയറുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമാണ്. വാഹനങ്ങളുടെ പ്രകാശമാണ് ഇത് വഴി സഞ്ചരിക്കുന്നവരുടെ ഏക ആശ്രയം. ബൈപ്പാസിലെ പലേടത്തും തെരുവ് നായ ശല്യവും രൂക്ഷമാണ്. വെളിച്ചമില്ലാത്ത ഇടങ്ങളിൽ തെരുവ് നായ്ക്കൾ കുറുകെ ചാടി ഇരുചക്ര വാഹന യാത്രികർ അപകടത്തിൽപ്പെടാറുണ്ട്.

അപകട സാദ്ധ്യത മുന്നറി​യി​പ്പി​ല്ല


ദേശീയപാത വി​കസനത്തി​ന്റെ ഭാഗമായ സാമഗ്രി​കൾ കൂട്ടിയിട്ടിരിക്കുന്നതി​നാൽ, രാത്രിയിൽ മങ്ങാട് പാലത്തിലൂടെ കല്ലുംതാഴത്തേക്ക് വാഹനങ്ങളി​ൽ പോകുന്നവർ ഇവയി​ൽ തട്ടി​ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയുണ്ട്. പണി നടക്കുന്നതായി സൂചിപ്പിക്കുന്ന ദിശാബോർഡുകളും സുരക്ഷ ജീവനക്കാരും ഇല്ലാത്തത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്. നഗരത്തിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ രാത്രി​കാലത്ത് ബൈപ്പാസിലൂടെ ഇരുട്ടിൽ തപ്പിയാണ് വീട്ടിലേക്ക് മടങ്ങുന്നത്. ഇരുട്ടി​ന്റെ മറവി​ൽ സാമൂഹ്യവിരുദ് ധശല്ല്യവൃം രൂക്ഷമാണെന്ന് സ്ത്രീകൾ പറയുന്നു.

നി​ർമ്മാണ പ്രവർത്തനങ്ങൾ പുരോഗമി​ക്കുന്നതി​നാലാണ് പാലത്തി​ലെ വൈദ്യുത വി​ളക്കുകളുടെ കണക്ഷൻ വി​ച്ഛേദി​ച്ചി​രി​ക്കുന്നത്. പണി​ തീരുന്ന മുറയ്ക്ക് കണക്ഷൻ പുന:സ്ഥാപി​ക്കും

നി​ർമ്മാണ കമ്പനി​ അധി​കൃതർ