photo
ഇടമുളയ്ക്കൽ ഗവ. ജവഹർ ഹയർസെക്കൻഡറി സ്കൂൾ കലോത്സവം ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ. ഷാജി ഉദ്ഘാടനം ചെയ്യുന്നു. ജി.എസ്. അജയകുമാർ, ബി. മുരളി പുത്താറ്റ്, ബി. ദീപ തുടങ്ങിയവർ സമീപം

അഞ്ചൽ: ആയൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ കലോത്സവം ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ. ഷാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. മനോജ് കുമാർ അദ്ധ്യക്ഷനായി. ഇടമുളയ്ക്കൽ ബാലകൃഷ്ണൻ മുഖ്യ അതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.എസ്. അജയകുമാർ, എച്ച്.എം.ബി ദീപ, ബി.മുരളി പുത്താറ്റ്, അനിമോൻ, ഷീബ, ആർ.എസ്. അൽ താഫ് ,കെ.സന്തോഷ് കുമാർ, പ്രിൻസിപ്പൽ എം.ദീപാ കുമാരി എന്നിവർ സംസാരിച്ചു.