xxxx
കേരള സർവീസ് പെൻഷണേഴ്സ് യൂണിയൻ വടക്കുംതല യൂണിറ്റ് കൺവെൻഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ.സമ്പത്ത് കുമാർ ഉദ്ഘാടനം ചെയ്യുന്നു

വടക്കുംതല : കേരള സർവീസ് പെൻഷണേഴ്സ് യൂണിയൻ വടക്കുംതല യൂണിറ്റ് കൺവെൻഷൻ കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ഹാളിൽ നടന്നു. സംസ്ഥാന കമ്മിറ്റി അംഗം കെ.സമ്പത്ത് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.രാജേന്ദ്രൻ അദ്ധ്യക്ഷനായി. മെമ്പർഷിപ്പ് വിതരണം പി.ചന്ദ്രശേഖരൻപിള്ള നിർവഹിച്ചു. വിവിധ പരീക്ഷകളിൽ വിജയികളായ വിദ്യാ‌ർത്ഥികളെ ജില്ല വൈസ് പ്രസിഡന്റ് വിജയധരൻപിള്ള അനുമോദിച്ചു. ബ്ളോക്ക് വൈസ് പ്രസിഡന്റ് ജി.ബാലകൃഷ്ണപിള്ള സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു. ബ്ളോക്ക് സെക്രട്ടറി വി.കൊച്ചുകോശി, വൈസ് പ്രസിഡന്റ് പി.ശിവാനന്ദൻ, കമ്മിറ്റിയംഗം വി.ഷമീമ ബീഗം , ഗ്രന്ഥശാല പ്രസിഡന്റ് ടി.ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് വിൻസന്റ് ഗ്രീക്ക് സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി.വിജയകൃഷ്ണപിള്ള നന്ദിയും പറഞ്ഞു.