കൊല്ലം: ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ കുടംബ സഹായ പദ്ധതിയായ കുടുംബ മിത്രം പദ്ധതിയിൽ അംഗമായിരുന്ന, നെടുമ്പന യൂണിറ്റിലെ വിജയന്റെ മരണാനന്തര സഹയനിധി വിതരണ ചടങ്ങ് കൊല്ലം ചിന്നക്കട ചെറുകിട വ്യവസായ ഹാളിൽ സംസ്ഥാന പ്രസിഡന്റ് അജിത്ത് കർത്തയുടെ അദ്ധ്യഷതയിൽ നടന്നു. ആർ.എസ്.എസ് മുതിർന്ന പ്രചാരക് സേതു മാധവൻ സഹായ നിധി വിജയന്റെ ഭാര്യയ്ക്ക് നൽകി. ദഷിണ മേഖലാ പ്രാന്ത പ്രചാരക് സുദർശനൻ, ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദർശൻ, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി അഡ്വ സുരേഷ്, ഭാരത് കോഫീ ഹൗസ് സംസ്ഥാന പ്രസിഡന്റ് ജയകുമാർ, സംഘം സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സന്തോഷ്, ട്രഷറർ ഹരികുമാർ, സംഘടന സെക്രട്ടറി രവികുമാർ സെക്രട്ടറിമാരായ അഡ്വ. എസ്. വേണുഗോപാൽ, രഘുനാഥ്, ജില്ലാ പ്രസിഡന്റ് സജൻ ലാൽ, ജനറൽ സെക്രട്ടറി ജയൻ, ട്രഷറർ ഹരീഷ് തെക്കടം എന്നിവർ സംസാരിച്ചു.