ഓടനാവട്ടം: വൈ.എം.സി.എ ഓടനാവട്ടം യൂണിറ്റ് കുടുംബ സംഗമവും അവാർഡ് വിതരണവും നടത്തി. റീജിയണൽ ട്രഷറർ പി.എം.തോമസ് കുട്ടി ഉദ്ഘാടനം നിർവഹിച്ചു.യൂണിറ്റ് പ്രസിഡന്റ് ജോൺസൺ അദ്ധ്യക്ഷനായി. കേരള ഗ്രാമീണ വൈ.എം.സി.എയുടെ ഏറ്റവും നല്ല യൂണിറ്റിനുള്ള മൂന്നാം സ്ഥാനം ലഭിച്ചതിനുള്ള പുരസ്കാരം ചടങ്ങിൽ പി. എം. തോമസ് കുട്ടി, യുവജന വിഭാഗം ചെയർമാൻ ഉമ്മൻ മാത്യു ഉമ്മൻ മാത്യു എന്നിവർ രക്ഷാധികാരി എം. കുഞ്ഞച്ചൻ, പ്രസിഡന്റ് ഡോ. ജോർജ് തോമസ്, സെക്രട്ടറി സി. വൈ. സണ്ണി, ട്രഷറർ
സി. തങ്കച്ചൻ എന്നിവർക്ക് കൈമാറി.
ഓടനാവട്ടം വൈ എം സി എ യുടെ കുടുംബ സംഗമത്തിൽ ഗ്രാമീണ മേഖലയിൽ മൂന്നാം സ്ഥാനം നേടിയതിന്നുള്ള ഉപഹാരം കേരള റീജിയണൽ ട്രഷറർ തോമസ് കുട്ടി,യുവജന വിഭാഗം ചെയർമാൻ ഉമ്മൻ മാത്യു ഉമ്മൻ മാത്യു എന്നിവർ ചേർന്ന് യൂണിറ്റ് ഭാരവാഹികൾക്ക് നൽകുന്നു