കൊല്ലം: ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ ദേശിയ കായികദിനം ആഘോഷിച്ചു. സൗഹൃദ ഹോക്കി മത്സരത്തിൽ ജില്ലാ സ്പോർട്‌സ് അക്കാഡമി ഹോക്കി ടീമും കൊല്ലം മാഗ്നം ഹോക്കി ക്ലബും പങ്കെടുത്തു. ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ് മത്സരം ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്‌സ് കൗൺസിൽ അംഗം കെ. രാധാകൃഷ്ണനും ജില്ലാ കായിക അസോസിയേഷൻ ഭാരവാഹികളും പങ്കടുത്തു.