പുനലൂർ: ഹാരിസൺ മലയാളം പ്ലാന്റേഷൻ, നാഗമല,വെ‌ഞ്ച്വർ റബർ എസ്റ്റേറ്റുകൾക്ക് പുറമെ അമ്പനാട് ടി.ആർ ആൻഡ് ടി തേയിലത്തോട്ടങ്ങളിൽ പണിയെടുത്തു വരുന്ന തൊഴിലാളികൾക്ക് ഓണത്തിന് നൽകേണ്ട ബോണസ്, അഡ്വാൻസ് തുടങ്ങിയവയെ സംബന്ധിച്ച മാനേജ്മെന്റ് ട്രേഡ് യൂണിയനുകളുമായി ചർച്ച ചെയ്ത് തീരുമാനങ്ങൾ എടുക്കണമെന്ന് തെന്മല വാലി എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ(എ.ഐ.ടി.യു.സി) മാനേജിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു. അതിന് മാനേജ്മെന്റ് തയ്യാറായില്ലെങ്കിൽ പണിമുടക്ക് അടക്കമുള്ള സമരപരിപാടികളുമായി യൂണിയൻ മുന്നോട്ട് പോകുമെന്ന് യോഗം മുന്നറിയിപ്പും നൽകി. യൂണിയൻ ജനറൽ സെക്രട്ടറി സി.അജയപ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എസ്.നവമണി അദ്ധ്യക്ഷനായി. കെ.ശിവൻകുട്ടി, കെ.ജി.ജോയി, എസ്.എ.സ്റ്റീഫൻ, കെ.അനിൽമോൻ വിനോദ് തോമസ്, ചെല്ലപ്പ തുടങ്ങിയവർ സംസാരിച്ചു.