കൊല്ലം: രാഷ്ട്രീയം ഏതാണെങ്കിലും ഇന്ത്യൻ ഭരണഘടനയാണ് നമ്മുടെ ഗ്യാരണ്ടിയെന്ന് ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. ലായേഴ്‌സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ലോകോസ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ ക്ഷേമ പ്രവർത്തനങ്ങളിൽ ബാർ അസോസിയേഷന്റെ പങ്ക് വളരെ വലുതാണ്. ഗവർണർ പദവി ഒഴിയുമ്പോൾ തിരികെ വക്കീലായി മടങ്ങി വരാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ലോകോസ് പ്രസിഡന്റ് അഡ്വ. മരുത്തടി എസ്.നവാസ് അദ്ധ്യക്ഷനായി. ഓഫീസ് ഉദ്ഘാടനം റിട്ട. ഹൈക്കോടതി ജസ്റ്റിസ് പി. സോമരാജൻ നിർവഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ, കേരളബാങ്ക് ഡയറക്ടർ അഡ്വ .ജി. ലാലു, കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ, ബാർ കൗൺസിൽ അംഗം അഡ്വ. പി. സജീവ് ബാബു, കെ.ബി.എ മുൻ പ്രസിഡന്റ് അഡ്വ.രാജീവ് ആർ.പട്ടത്താനം, കെ.ഐ.എസ് കേരള പ്രസിഡന്റ് അഡ്വ. പി. ശങ്കരപ്പിള്ള, അഡ്വ. ക്ലർക്ക് അസോ.പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ, ലോകോസ് സെക്രട്ടറി അഡ്വ. സുരേഷ് റെക്സ്, അഡ്വ. ബി.എൻ. ഹസ്‌കർ എന്നിവർ സംസാരിച്ചു.