പോരുവഴി : കേരളപ്രദേശ് ഗാന്ധി ദർശൻ വേദി കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശൂരനാട് ഗവ.ഹൈസ്കൂളിൽ ക്വിസ് മത്സരം നടത്തി. സ്കൂൾ എച്ച് എം ജി .എസ് അജിതകുമാരി വിജയികൾക്ക് സമ്മാന വിതരണം നടത്തി. സ്കൂൾ സ്റ്റാഫ് സെക്രട്ടറി ആർ. ഗോപാലകൃഷ്ണപിള്ള, അരുൺ ഗോവിന്ദ്, രാജേന്ദ്രൻ ശൂരനാട്, മഞ്ജു,ലളിത തുടങ്ങിയയവർ പങ്കെടുത്തു.