പുനലൂർ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി കോൺഗ്രസ് ചാലിയക്കര മേഖല സമ്മേളനം നടന്നു. തെന്മല പഞ്ചായത്ത് പ്രസിഡന്റും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.ശശിധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ജി.ഗിരീഷ്കുമാർ അദ്ധ്യക്ഷനായി. കോൺഗ്രസ് ഇടമൺ മണ്ഡലം പ്രസിഡന്റ് ചിറ്റാലംകോട് മോഹനൻ, പഞ്ചായത്ത് അംഗം സി.ചെല്ലപ്പൻ, മഹിള കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജിജി..എം.രാജ്, ഇടമൺ മണ്ഡലം പ്രസിഡന്റ് നസൈഫ നദീർ, ടി.ജെ.സലീം,എസ്. മുരുകേശൻ തുടങ്ങിയവർ സംസാരിച്ചു.