കടയ്ക്കൽ: ഡോ.വയലാ വാസുദേവൻ പിള്ളയുടെ പതിമൂന്നാമത് ചരമവാർഷികം വയലാ ഫൗണ്ടേഷനിൽ ഫൗണ്ടേഷൻ ചെയർമാൻ മുല്ലക്കര രത്‌നാകരൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ.ബി. ശിവദാസൻ പിള്ള അദ്ധ്യക്ഷനായി. രത്‌നമ്മ ശശിധരൻ രചിച്ച ഹൃദയ സഹിതി എന്ന കവിത സമാഹാരം ചടങ്ങിൽ പ്രകാശനം ചെയ്തു. ഫൗണ്ടേഷൻ സെക്രട്ടറി കെ.ജി .വിജയകുമാർ, വയലാ ശശി, എസ് .അരുണാദേവി,കെ ശ്രീധരൻ, മണ്ണൂർ ബാബു, ജി. മധുസൂദനൻ പിള്ള, രാമചന്ദ്രൻ പിള്ള, പ്രഭാകരൻ പിള്ള, ജി. മോഹനൻ പിള്ള, കെ. രാധാകൃഷ്ണ പിള്ള തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. അന്തരിച്ച ലൈബ്രേറിയൻ എസ്. ഹരിലാലിന് ചടങ്ങിൽ അനുശോചനം രേഖപ്പെടുത്തി.