കരുനാഗപ്പള്ളി: നഗരസഭയും നൈറ്റ് ചെസ് അക്കാ‌ഡമിയും സംയുക്തമായി കരുനാഗപ്പള്ളി നഗരസഭ അങ്കണത്തിൽ സംഘടിപ്പിച്ച അന്തർദേശീയ ചെസ് മത്സരം സമാപിച്ചു. വിജയികൾക്ക് 3 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും ട്രോഫികളും വിതരണം ചയ്തു. തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, തെലുങ്കന, ആന്ധ്രാ പ്രദേശ്, പുതുചേരി, ഗോവ, തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നിം ഇംഗ്ലണ്ടിൽ നിന്നും ഉൾപ്പെടെ 300 ഓളം കളിക്കാർ പങ്കെടുത്തു. വിജയികൾക്ക് സി.ആ‌ർ.മഹേഷ് എം.എൽ.എ , നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജി ഫോട്ടോ പാർക്ക്‌, ഷാജഹാൻ രാജധാനി എന്നിവർ സമ്മാനങ്ങൾ നൽകി. പുഷ്പാംഗദൻ , ലത്തീഫ് പടിപ്പുര, സമീർ ഷംസുദീൻ എന്നിവർ സംസാരിച്ചു. പി.ജി.ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.