കരുനാഗപ്പള്ളി: സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ വെളിച്ചത്തു കൊണ്ടുവരാൻ നേതൃത്വം നൽകിയ എൽ.ഡി.എഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ചുകൊണ്ടും ഡബ്ല്യു.സി.സിക്കും അതിജീവിതകൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ റാലിയും യോഗവും സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ടൗണിൽ നടന്ന ഐക്യദാർഢ്യ സമ്മേളനം മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ബി.പദ്മകുമാരി അദ്ധ്യക്ഷയായി. സെക്രട്ടറി വസന്താ രമേശ് സ്വാഗതം പറഞ്ഞു.സി. രാധാമണി, ആർ.കെ.ദീപ, എം.ശോഭന, കെ.ജി.കനകം. സുപ്രഭ പ്രസന്നൻ എന്നിവർ സംസാരിച്ചു.