കരുനാഗപ്പള്ളി : ജില്ലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നൽകിയ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് സി.പി.കരുണാകരൻ പിള്ളയുടെ അനുസ്മരണം സംഘടിപ്പിച്ചു. സി.പി.എം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി വെസ്റ്റിലെ ചാലയ്യം ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ പരിപാടി ജില്ലാ സെക്രട്ടറി എസ്.സുദേവൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി പി.കെ. ജയപ്രകാശ് അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി ജെ.ഹരിലാൽ സ്വാഗതം പറഞ്ഞു.സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി,ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.രാധാമണി, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.ആർ.വസന്തൻ, ബി.ഗോപൻ, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എ. അനിരുദ്ധൻ, കെ.എസ്.ഷറഫുദ്ദീൻ മുസലിയാർ, എം.സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.