കരുനാഗപ്പള്ളി : കോഴിക്കോട് മുനമ്പം ലേക്ക് വ്യൂവിൽവെച്ച് മീന ശൂരനാടിന്റെ വാചാലമായ മൗനങ്ങൾ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു. സി.ആർ.മഹേഷ് എം.എൽ.എ പരിപടികൾ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ബി. ശിവൻ അദ്ധ്യക്ഷനായി. സെക്രട്ടറി വി.വിജയകുമാർ പുസ്തകം പരിചയപ്പെടുത്തി. ഡോ.കെ.എസ്.രവികുമാർ, പുസ്തകം പ്രകാശനം ചെയ്തു. അഡ്വ.സജിനാഥ് പുസ്തകം ഏറ്റുവാങ്ങി. അതുൽ എസ്.കുമാർ പരിപാടികൾ കോർഡിനേറ്റ് ചെയ്തു. റജി ഫോട്ടോപാർക്ക് , സജീവ് മാമ്പറ, എം.ജി. രഞ്ജിത് കുമാർ, പുന്നൂർ ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. രജു നന്ദി പറഞ്ഞു.