കൊട്ടാരക്കര : പോക്സോ കേസ് പ്രതിയ്ക്ക് 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പള്ളിമൺ ചാലക്കര ചരുവിള പുത്തൻവീട്ടിൽ ഷിബുവിനെയാണ്(44) കൊട്ടാരക്കര ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് അഞ്ജു മീര ബിർള ശിക്ഷിച്ചത്. 2019ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് കേസ്.