കൊല്ലം: സിനിമാരംഗത്തെ സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ എം. മുകേഷ് എം.എൽ.എ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാത്രി മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധ പ്രകടനത്തിന് ശേഷം ചിന്നക്കടയിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. പിന്നീട് കൂടുതൽ പൊലീസ് സംഘമെത്തി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് ആരിഫ്, ജില്ലാ ജനറൽ സെക്രട്ടറി ഷെമീർ മയ്യനാട്, റിനോഷ്, കൃഷ്ണപ്രസാദ്, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഫൈസൽ കുഞ്ഞുമോൻ, ബിനോയി ഷാനൂർ, അജ്മൽ ചിതറ, സെയ്ദ് കരിക്കോട്, വിപിൻ ജോസ്, സുധീർ കൂട്ടുവിള, ഷാജഹാൻ പാലയ്ക്കൽ, മുനീർ, അഫ്സൽ, സെയ്ലി തുടങ്ങിയവർ സംസാരിച്ചു.