കൊല്ലം: നവോത്ഥാന നായകൻ വർക്കല രാഘവന്റെ പൂർണകായ പ്രതിമ സംസ്ഥാന സർക്കാർ സ്ഥലം കണ്ടെത്തി സ്ഥാപിക്കണമെന്ന് ബി.എസ്.പി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വർക്കല രാഘവന്റെ നവോത്ഥാന സംഭാവനകൾ വേണ്ടവിധത്തിൽ രേഖപ്പെടുത്തിയിട്ടില്ല. ശ്രീനാരായണഗുരുദേവൻ, അയ്യങ്കാളി, ചട്ടമ്പിസ്വാമി, കണ്ടൻ കുമാരൻ, വക്കം മൗലവി തുടങ്ങിയവരുടെ സമകാലികനായിരുന്നു ആചാര്യൻ വർക്കല രാഘവൻ. അവഗണിക്കപ്പെട്ട മഹാത്മാക്കളെ ഉയർത്തിക്കൊണ്ടുവരിക ബി.എസ്.പിയുടെ പ്രഖ്യാപിത ലക്ഷ്യമാണെന്നും സംസ്ഥാന സെക്രട്ടറി വിപിൻലാൽ വിദ്യാധരൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് സുനിൽ കെ.പാറയിൽ, ജില്ലാ ജനറൽ സെക്രട്ടറി മൈലോട് സുതൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.