കൊല്ലം: എം. മുകേഷ് എം.എൽ.എ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചാലുംമൂട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുകേഷിന്റെ കോലം കത്തിച്ചു. അഞ്ചാലുംമൂട് കോർപ്പറേഷൻ സോണൽ ഓഫീസിനു മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം അഞ്ചാലുംമൂട് ജംഗ്ഷനിൽ സമാപിച്ചു. ബ്ലോക്ക് പ്രസിഡന്റ് പ്രാക്കുളം സുരേഷിന്റെ നേതൃത്വത്തിൽ കൂടിയ യോഗം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ ,സൂരജ് രവി, കെ.വി. സജികുമാർ, ഓമനക്കുട്ടൻ പിള്ള, മോഹനൻ പെരിനാട്, പുന്തല മോഹനൻ, പനയം സജീവ്, വില്യം ജോർജ്, വി.പി. വിധു അജിത്, കെ.വി സുഭാഷ് ചന്ദ്രബോസ്, സരസ്വതി രാമചന്ദ്രൻ, ചിന്നുമോൾ തുടങ്ങിയവർ സംസാരിച്ചു.