photo
ഗുരുധർമ്മ പ്രചരണസഭ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ചലിൽ നടന്ന ശ്രീനാരായണ മാസാചരണവും ധ‌ർമ്മചര്യ യജ്ഞവും ജില്ലാസെക്രട്ടറി പന്മന സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു. വി.എൻ.ഗുരുദാസ്, ഓയൂർ സുരേഷ്, സുരേഷ് കുമാർ ആർച്ചൽ, കെ.ലളിതമ്മ, മൃദുല തുടങ്ങിയവർ സമീപം

അഞ്ചൽ: ഗുരുധർമ്മ പ്രചരണസഭ പുനലൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ചൽ ശബരിഗിരി ശാന്തികേന്ദ്രത്തിൽ നടന്ന ശ്രീനാരായണ മാസാചരണവും ധർമ്മചര്യ യജ്ഞവും സഭാ ജില്ലാ സെക്രട്ടറി പന്മന സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. കെ. ലളിതമ്മ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി സുരേഷ് കുമാർ ആർച്ചൽ, വൈസ് പ്രസിഡന്റും റിട്ട.ഡി.എഫ്.ഒയുമായ വിഎൻ.ഗുരുദാസ്, ജില്ലാ ട്രഷറർ ഓയൂർ സുരേഷ്, മാതൃസഭ ജില്ലാ പ്രസിഡന്റ് മൃദുല, മണ്ഡലം പ്രസിഡന്റ് യശോദ, രജനി മണി, രാധാമണി ഗുരുദാസ്, മോളി ചന്ദ്രൻ, ജലജാ വിജയൻ, ആർ.രവീന്ദ്രൻ, ശ്രിനിവാസൻ, ഷീലാ സുരേഷ്, ലീലാ യശോധരൻ, ഷീനാ ഷിബു, ലതാ രാജേന്ദ്രൻ, ഗംഗാ പനച്ചവിള, ഗീത, ദിനകരൻ, ഷിബു, വേണുഗോപാൽ, സതി ശശികുമാർ, ലീലാ ജഗദ്നാഥൻ, അബിത ഹർഷൻ തുടങ്ങിയവർ പങ്കെടുത്തു.