ചോഴിയക്കോട്: മലയോരമേഖലയായ ചോഴിയക്കോട് -മിൽപ്പാലം പഞ്ചായത്ത് റോഡിന്റെ ഇരു വശങ്ങളും കാടുകയറി. വാഹനയാത്രക്കാർക്കും കാൽനട യാത്രക്കാർക്കും കാട് ഭീഷണിയാകുന്നു. കുളത്തൂപ്പുഴ പഞ്ചായത്തിന്റെ റോഡാണിത്. പ്രദേശത്ത് ആനയും കാട്ടുപോത്തും മ്ലാവുമൊക്കെ കൂട്ടമായി എത്താറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഈ പൊന്തക്കാടുകളിൽ മറഞ്ഞിരുന്ന് വന്യമൃഗങ്ങൾ ആക്രമിക്കുമോ എന്ന ആശങ്കയുമുണ്ട്.
കാട്ടുമൃഗങ്ങളെ ഭയന്ന്
മാസങ്ങൾക്കു മുൻപ് പ്രദേശത്തെ പത്ര വിതരണക്കാരൻ പുലർച്ചെ പത്രകെട്ടുകളെടുക്കാൻ പോകുന്ന വഴികാട്ടുപോത്തിന്റെ കൂട്ടത്തിൽ അകപ്പെട്ട് പരിക്കേറ്റിരുന്നു. ആവാർത്ത കേരള കൗമുദി വാർത്തയാക്കിയപ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥർ എല്ലാ ദിവസവും പട്രോളിംഗ് നടത്തുകയും റോഡരികിൽ കാണുന്ന പോത്തിനെ ഒാടിച്ച് വിടുകയും ചെയ്യുമായിരുന്നു. റോഡ് കാടുകയറിയതോടെ കാട്ടുമൃഗങ്ങളുടെ ശല്യമുണ്ടാകുമെന്നതാണ് പ്രധാന ഭീഷണി. പത്രവിതരണക്കാർ, മീൻ, പാൽ, ടാപ്പിംഗ് തൊഴിലാളികൾ എന്നിവരാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. അടിയന്തരമായി തൊഴിലുറപ്പ് തൊഴിലാളികളെകൊണ്ട് കാട് വെട്ടി വൃത്തിയാക്കി നാട്ടുകാരെ സുരക്ഷിതമാക്കണമെന്നാണ് ആവശ്യം.
കുളത്തൂപ്പുുഴ പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെട്ട് കാട് വെട്ടി വൃത്തിയാക്കണം
നാട്ടുകാർ